App Logo

No.1 PSC Learning App

1M+ Downloads

കുടുംബശ്രീയുടെ ' മുറ്റത്തെ മുല്ല ' പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. 2018 ൽ പാലക്കാട് ജില്ലയിലാണ് പദ്ധതി ആരംഭിച്ചത് 
  2. പദ്ധതി വഴി 1000 രൂപ മുതൽ 50000 രൂപ വരെ വായ്‌പ്പ ലഭിക്കുന്നു 
  3. 52 ആഴ്ച കാലാവധിയിലാണ് വായ്‌പ നല്‍കുന്നത് 

    Aഎല്ലാം ശരി

    B1 മാത്രം ശരി

    C3 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    മുറ്റത്തെ മുല്ല വായ്പാ പദ്ധതി

    • സംസ്ഥാനത്ത് സഹകരണ വകുപ്പ് കുടുംബശ്രീയുമായി ചേർന്ന് ആരംഭിച്ച വായ്പാ പദ്ധതി
    • പണം അമിത പലിശക്ക് എടുക്കുന്ന സാധാരണക്കാരുടെ പ്രശ്ന പരിഹാരത്തിനാണ് ഈ പദ്ധതി.
    • 1000 രൂപ മുതൽ 50,000 രൂപ വരെ പദ്ധതിയിലൂടെ വായ്പ നൽകും.
    • 2018ൽ പൈലറ്റ് പദ്ധതിയായി പാലക്കാട് ജില്ലയിലാണ് മുറ്റത്തെ മുല്ല ആദ്യം നടപ്പാക്കിയത്, പിന്നീട് 14 ജില്ലകളിലേക്കും വ്യാപിപ്പിച്ചു
    • സഹകരണ വകുപ്പ് കുടുംബശ്രീ സംഘങ്ങൾക്കാണ് വായ്പ അനുവദിക്കുന്നത്.
    • കുടുംബശ്രീക്ക് അത് സംഘങ്ങൾക്കും കുടുംബശ്രീ അംഗങ്ങൾക്കും മുറ്റത്തെ മുല്ല പദ്ധതിയിലൂടെ വായ്പ നൽകുന്നു.
    • പരമാവധി 52 ആഴ്ചകളായാണ് വായ്പ തിരിച്ചടക്കേണ്ടത്. 

    Related Questions:

    2023 ഫെബ്രുവരിയിൽ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങൾ പരിശോധിക്കുന്നതിനായി കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് നടത്തിയ ഓപ്പറേഷൻ ഏതാണ് ?
    തൻെറതല്ലാത്ത കാരണത്താൽ കുട്ടിക്കാലം നഷ്ടപ്പെട്ടവർക്ക് സമൂഹവുമായി ഇടപെട്ട് മെച്ചപ്പെട്ട രീതിയിൽ സുരക്ഷിതമായി താമസിക്കുന്നതിന് പാർപ്പിടം നൽകുന്ന കേരള സർക്കാർ പദ്ധതി ഏത് ?
    കേരളത്തിലെ അവിവാഹിതരായ മാതാക്കളെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി കേരള സർക്കാർ കൊണ്ടുവന്ന പദ്ധതി ?
    സ്‌കൂൾ അവധിക്കാല സമയത്ത് സ്വന്തം വീടുകളിലേക്ക് മടങ്ങാൻ സാഹചര്യമില്ലാത്ത സർക്കാർ ബാലാമന്ദിരങ്ങളിൽ കഴിയുന്ന കുട്ടികളെ വളർത്തുരക്ഷിതാക്കൾക്കൊപ്പം അയക്കുന്ന കേരള സർക്കാർ പദ്ധതി ?
    രക്തജന്യ രോഗങ്ങളായ ഹിമോഫീലിയ, അരിവാൾ രോഗം, തലാസീമിയ തുടങ്ങിയവയുടെ സമഗ്ര ചികിത്സ ഉറപ്പാക്കാൻ കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി ഏതാണ്?